◼️⁩ഒരു കപ്പിന് വേണ്ടി സുന്നത്തിനെ നിങ്ങൾ വൃത്തികേട് ആക്കരുത്◼️

ശെയ്ഖ് ഹസ്സൻ ബാശുഐബ്‌ حفظه الله യോട് ചോദിക്കപ്പെട്ടു:

📨 ചോദ്യം:

വലത്തേ കൈയ്യിൽ ഭക്ഷണം കൊണ്ട് അഴുക്കു പുരണ്ടാൽ ഇടത്തേ കൈ കൊണ്ട് കുടിക്കുന്നതിൻ്റെ വിധി എന്താണ്?

📩 ഉത്തരം:

കൈയ്യിൽ അഴുക്ക് ഉണ്ടെങ്കിൽ പോലും ഇടത്തേ കൈ കൊണ്ട് കഴിക്കുന്നതും കുടിക്കുന്നതും അനുവദനീയമല്ല. നീ കുടിക്കുന്ന പാത്രം വൃത്തികേടായാൽ കുഴപ്പമില്ല പക്ഷെ (നബി ﷺ യെ ധിക്കരിക്കുന്നതിലൂടെ) അദ്ദേഹത്തിന്റെ സുന്നത്ത് വൃത്തികേട് ആവരുത്.
•••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

🗒️ വിവർത്തനം : ജാസിം ബിൻ മുഹമ്മദ് وفقه الله

🖇️ https://www.tg-me.com/ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്‌വകൾ/com.Bashuaibmal

🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ :

🖇️ https://www.tg-me.com/Bashuaib/7137

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••


◼️⁩ഒരു ഫർള് നിസ്കരിച്ചു കൊണ്ടിരിക്കേ മറ്റൊരു ഫർളിലേക്ക് നിയ്യത്ത് മാറ്റിയാൽ ഇരു നിസ്കാരങ്ങളും ബാതിലാവുന്നതാണ്◼️

ശെയ്ഖ് ഹസ്സൻ ബാശുഐബ്‌ حفظه الله യോട് ചോദിക്കപ്പെട്ടു:

📨 ചോദ്യം:

ഒരു വ്യക്തി 'അസർ നിസ്കരിക്കാൻ ആരംഭിച്ചു, നിസ്കരിച്ച് കൊണ്ടിരിക്കേ ളുഹറ് നിസ്കരിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന് ഓർമ്മ വന്നു, അപ്പോൾ നിസ്കാരത്തിന്റെ നിയ്യത്ത് ളുഹ്‌റിലേക്ക് മാറ്റുകയും അപ്രകാരം നിസ്കാരം പൂർത്തിയാക്കുകയും ചെയ്തു. ഇത് അനുവദനീയമാണോ?

📩 ഉത്തരം:

അവൻ്റെ ഈ പ്രവ്യത്തി ശരിയാവുന്നതല്ല. ഈ അവസ്ഥയിൽ 'അസർ നിസ്കാരത്തിൽ പ്രവേശിച്ചത് കൊണ്ട് അത് പൂർത്തിയാക്കുകയും, അതിന് ശേഷം ളുഹർ ഖളാഅ് വീട്ടുകയും ആയിരുന്നു അവൻ ചെയ്യേണ്ടത്.

ഇബ്നു ഖുദാമ -رحمه الله- പറഞ്ഞു:

ഒരു ഫർള് (നിസ്കാരത്തിൽ) പ്രവേശിക്കുകയും ശേഷം മറ്റൊരു ഫർളിൻ്റെ നിയ്യത്തിലേക്ക് മാറുകയും ചെയ്താൽ, നിയ്യത്ത് മുറിച്ചത് കൊണ്ട് ആദ്യത്തേതും, ആരംഭം മുതൽ നിയ്യത്ത് വയ്ക്കാത്തത് കാരണം രണ്ടാമത്തേതും ശെരിയാവുന്നതല്ല.
📚المغني (2/135)

ഇമാം അന്നവവി -رحمه الله- പറഞ്ഞു:

എപ്പോഴാണോ ഒരുവൻ ഒരു ഫർള് നിസ്കാരത്തിൽ പ്രവേശിക്കുകയും, ശേഷം മറ്റൊരു ഫർള് നിസ്കാരത്തിലേക്ക് നിയത്ത് മാറ്റുകയും ചെയ്യുന്നത്, അതോടെ അവൻ നിസ്കരിച്ചു കൊണ്ടിരുന്നത് ബാതിലാവുകയും, അവൻ നിയ്യത്താക്കിയത് അവന് കിട്ടുന്നതുമല്ല, ഇതിൽ ഭിന്നാഭിപ്രായമില്ല. എന്നാൽ സുന്നതായ നിസ്കാരത്തിലേക്ക് നിയത്ത് മാറ്റിയാൽ (അതിന്റെ വിധിയിൽ) അഭിപ്രായവ്യത്യാസമുണ്ട്...

📚المجموع (3/286)

•••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

🗒️ വിവർത്തനം : ജാസിം ബിൻ മുഹമ്മദ് وفقه الله

🖇️ https://www.tg-me.com/ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്‌വകൾ/com.Bashuaibmal

🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ :

🖇️ https://www.tg-me.com/Bashuaib/7023

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••


◼️⁩കാഫിറുകളുടെ ആരാധന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിൻ്റെ വിധി ◼️

ശെയ്ഖ് ഹസ്സൻ ബാശുഐബ്‌ حفظه الله യോട് ചോദിക്കപ്പെട്ടു:

📨 ചോദ്യം:

ക്രൈസ്തവപ്പള്ളികളിലേക്കും, മറ്റു മതസ്ഥരുടെ ആരാധന കേന്ദ്രങ്ങളിലേക്കും, ബിംബങ്ങളുള്ള സ്ഥലങ്ങളിലേക്കും യാത്ര പോവുന്നതിൻ്റെയും വിനോദത്തിനും ഗവേഷണത്തിനും അത്തരം സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിൻ്റെയും വിധി എന്താണ്?

📩 ഉത്തരം:

വെറും വിനോദത്തിന് വേണ്ടി ആണെങ്കിൽ അത്തരം സ്ഥലങ്ങളിലേക്ക് പോവുന്നത് അനുവദനീയമല്ല, കാരണം അവ ശിർക്കും മറ്റു പാപങ്ങളും നടക്കുന്ന സ്ഥലങ്ങളാണ്.

എന്നാൽ സത്യത്തിനെ കുറിച്ച് വ്യക്തമായ അറിവുള്ളവന് അവർ നിലകൊള്ളുന്ന പിഴവുകളെ കുറിച്ച് ഉറപ്പു വരുത്തൽ പോലുള്ള ശർ'ഇയ്യായ മസ്ലഹത്തുകൾക്ക് വേണ്ടി ആണങ്കിൽ അതിൽ കുഴപ്പമില്ല.


•••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

🗒️ വിവർത്തനം : ജാസിം ബിൻ മുഹമ്മദ് وفقه الله

🖇️ https://www.tg-me.com/ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്‌വകൾ/com.Bashuaibmal

🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ :

🖇️ https://www.tg-me.com/Bashuaib/7144

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••


◼️⁩നഖം നീട്ടി വളർത്തുന്നതിൻ്റെ വിധി◼️

ശെയ്ഖ് ഹസ്സൻ ബാശുഐബ്‌ حفظه الله യോട് ചോദിക്കപ്പെട്ടു:

📨 ചോദ്യം:

സ്ത്രീകൾ നഖം നീട്ടി വളർത്തുന്നതിൻ്റെ വിധി എന്താണ്?

📩 ഉത്തരം:

അതിൽ മൃഗങ്ങളോടും ധിക്കാരികളായ സ്ത്രീകളോടുമുള്ള സാദൃശ്യപ്പെടൽ ഉള്ളതിനാൽ അത് അനുവദനീയമല്ല.
•••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

🗒️ വിവർത്തനം : ജാസിം ബിൻ മുഹമ്മദ് وفقه الله

🖇️ https://www.tg-me.com/ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്‌വകൾ/com.Bashuaibmal

🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ :

🖇️ https://www.tg-me.com/Bashuaib/7206

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••


◼️വിജ്ഞാനം നേടുവാനായി ആവശ്യമായ ആറ് കാര്യങ്ങൾ⁩◼️

ശെയ്ഖ് ഹസ്സൻ ബാശുഐബ്‌ حفظه الله യോട് ചോദിക്കപ്പെട്ടു:

📨 ചോദ്യം:

എനിക്ക് എങ്ങനെയാണ് വിജ്ഞാനം നേടുവാൻ സാധിക്കുക?

📩 ഉത്തരം:


أخي لَن تَنالَ العِلمَ إِلّا بِسِتَّةٍ***سَأُنبيكَ عَن تَفصيلِها بِبَيانِ

ذَكاءٌ وَحِرصٌ وَاِجتِهادٌ وَبُلغَةٌ***وَصُحبَةُ أُستاذٍ وَطولُ زَمان


❝ എന്റെ സഹോദരാ, നീ ആറ് കാര്യങ്ങളിലൂടെ അല്ലാതെ അറിവ് നേടുന്നതല്ല,

ഞാൻ നിനക്ക് വിശദീകരണത്തിലൂടെ അവയെ വേർതിരിച്ചു അറിയിച്ചു തരാം,

ബുദ്ധിയും, ഉത്സാഹവും, കഠിനാധ്വാനവും, അത്യാവശ്യമായ ഉപജീവനവും,

ഒരു അധ്യാപകന്റെ തുണയും, നീണ്ട കാലയളവും
(ആണ് അവ).❞

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

🗒️ വിവർത്തനം : അബൂ റയ്യാൻ അബ്ദുല്ലാഹ് وفقه الله

🖇️ https://www.tg-me.com/ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്‌വകൾ/com.Bashuaibmal

🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ :

🖇️ https://www.tg-me.com/Bashuaib/4695

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••


◼️നിസ്കരിക്കാത്തവനായ ഭർത്താവിനെ പരിചരിക്കൽ◼️

ശെയ്ഖ് ഹസ്സൻ ബാശുഐബ്‌ حفظه الله യോട് ചോദിക്കപ്പെട്ടു:

📨 ചോദ്യം:

നിസ്കരിക്കാത്തവനായ എൻ്റെ ഭർത്താവിനെ പരിചരിക്കൽ എനിക്ക് അനുവദനീയമാണോ?

📩 ഉത്തരം:

നിസ്കരിക്കാത്തവനായ ഒരു ഭർത്താവിന്റെ കൂടെ താമസിക്കൽ ശരിയാവുന്നതല്ല, കാരണം നിസ്കാരം ഉപേക്ഷിക്കൽ കുഫ്റാണ്.
••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

🗒️ വിവർത്തനം : ജാസിം ബിൻ മുഹമ്മദ് وفقه الله

🖇️ https://www.tg-me.com/ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്‌വകൾ/com.Bashuaibmal

🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ :

🖇️ https://www.tg-me.com/Bashuaib/7334

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••


◼️ അബൂ ത്വാലിബ് സത്യവിശ്വാസിയായിരുന്നോ അല്ലെയോ എന്നതിൽ സലഫുകളുടെ ഇടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നോ◼️

ശെയ്ഖ് ഹസൻ ബാശുഐബ്‌ حفظه الله യോട് ചോദിക്കപ്പെട്ടു:

ചോദ്യം:

അബൂ ത്വാലിബ് സത്യവിശ്വാസിയായിരുന്നോ അതോ കാഫിർ ആയിരുന്നോ എന്നത് സലഫുകളുടെ ഇടയിൽ അഭിപ്രായ വ്യത്യാസം ഉള്ള വിഷയം ആണൊ? എന്താണ് അതിൽ ശെരിയായ അഭിപ്രായം?


✉️ ഉത്തരം:

അബൂ ത്വാലിബ് കാഫിർ ആണെന്ന കാര്യത്തിൽ അഹ്ലുസുന്നത്തിന് ഇടയിൽ അഭിപ്രായവ്യത്യാസം ഇല്ല,

അല്ലാഹുവിന് ആണ് ഏറ്റവും നന്നായി അറിയാവുന്നത്.

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

🗒️ വിവർത്തനം : അബൂ റയ്യാൻ അബ്ദുല്ലാഹ് وفقه الله

🔗 https://www.tg-me.com/ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്‌വകൾ/com.Bashuaibmal

🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ :

🔗 https://www.tg-me.com/Bashuaib/6977

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
Please open Telegram to view this post
VIEW IN TELEGRAM


◼️ ഗുഹ്യരോമം നാൽപ്പത് ദിവസത്തിൽ കൂടുതൽ വിട്ടേച്ചാൽ പാപിയാകുമോ
◼️

ശെയ്ഖ് ഹസൻ ബാശുഐബ്‌ حفظه الله യോട് ചോദിക്കപ്പെട്ടു:

ചോദ്യം:

ഒരാൾ നാൽപ്പത് ദിവസത്തെ കാലയളവിൽ ഗുഹ്യരോമം വടിച്ചില്ലെങ്കിൽ അവൻ കുറ്റക്കാരനാകുമോ? അതേപോലെ കക്ഷരോമം പറിച്ചില്ലെങ്കിലും?

✉️ ഉത്തരം:

അതെ, ചില ഉലമാക്കൾ അത് നാൽപ്പത് ദിവസത്തിൽ കൂടുതൽ വൈകിപ്പിക്കുന്നത് ഹറാമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട് കാരണം അനസ് ബ്‌നു മാലിക്‌ رضي الله عنه വിന്റെ ഹദീസിൽ അദ്ദെഹം പറഞ്ഞു: മീശ വെട്ടിയൊതുക്കുവാനും നഖങ്ങൾ വെട്ടുവാനും, ഗുഹ്യരോമം വടിക്കുവാനും കക്ഷരോമം പറിക്കുവാനും റസൂൽ ﷺ ഞങ്ങൾക്ക് സമയം നിശ്ചയിക്കുകയുണ്ടായി. അവ നാൽപ്പത് ദിവസത്തിൽ കൂടുതൽ ഞങ്ങൾ വിട്ടേക്കരുതെന്ന്.
മുസ്ലീം റിപ്പോർട്ട് ചെയ്തത്

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

🗒️ വിവർത്തനം : അബൂ അബ്ബാദ് ബസ്സാം وفقه الله

🔗 https://www.tg-me.com/ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്‌വകൾ/com.Bashuaibmal

🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ :

🔗 https://www.tg-me.com/Bashuaib/7263

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
Please open Telegram to view this post
VIEW IN TELEGRAM


◼️ പ്രായപൂർത്തിയാകുന്നതിന്റെ അടയാളങ്ങൾ എന്തെല്ലാമാണ്
◼️

ശെയ്ഖ് ഹസൻ ബാശുഐബ്‌ حفظه الله യോട് ചോദിക്കപ്പെട്ടു:

ചോദ്യം:

പ്രായപൂർത്തിയാകുന്നതിന്റെ അടയാളങ്ങൾ എന്തെല്ലാമാണ്?

✉️ ഉത്തരം:

പുരുഷന്മാർക്ക് പ്രായപൂർത്തിയാകുന്നതിന്റെ അടയാളങ്ങൾ:

1️⃣ സ്‌ഖലനം

2️⃣ ഗുഹ്യരോമത്തിന്റെ വളർച്ച

3️⃣ മുഖത്തുള്ള രോമത്തിന്റെ വളർച്ച

4️⃣ ഈ അടയാളങ്ങൾ ഒന്നും കാണപ്പെട്ടിട്ടില്ലെങ്കിൽ, പതിനഞ്ച് വയസ്സ് തികയൽ

സ്‌ത്രീകൾക്ക്‌:

1️⃣ സ്‌ഖലനം

2️⃣ ഗുഹ്യരോമത്തിന്റെ വളർച്ച

3️⃣ ആർത്തവം

4️⃣ ഗർഭം

5️⃣ ഈ അടയാളങ്ങൾ ഒന്നും കാണപ്പെട്ടിട്ടില്ലെങ്കിൽ, പതിനഞ്ച് വയസ്സ് തികയൽ

🗓️ 26 رجب 1445

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

🗒️ വിവർത്തനം : അബൂ റയ്യാൻ അബ്ദുല്ലാഹ് وفقه الله

🔗 https://www.tg-me.com/ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്‌വകൾ/com.Bashuaibmal

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
Please open Telegram to view this post
VIEW IN TELEGRAM


◼️ എത്രാമത്തെ വയസ്സിലാണ് ഒരു ആൺകുട്ടിയെ സ്ത്രീയുടെ കൂടെ യാത്ര പോവാൻ പറ്റിയ മഹ്റമായി പരിഗണിക്കാൻ സാധിക്കുക◼️

ശെയ്ഖ് ഹസൻ ബാശുഐബ്‌ حفظه الله യോട് ചോദിക്കപ്പെട്ടു:

ചോദ്യം:

എത്രാമത്തെ വയസ്സിലാണ് ഒരു ആൺകുട്ടിയെ (സ്ത്രീയുടെ കൂടെ) യാത്ര പോവാൻ പറ്റിയ മഹ്റമായി പരിഗണിക്കാൻ സാധിക്കുക?

✉️ ഉത്തരം:

പ്രായപൂർത്തിയാവാതെ കൂടെ യാത്ര പോവാൻ പറ്റിയ മഹ്റമായി അവനെ പരിഗണിക്കാൻ സാധിക്കുന്നതല്ല.

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

🗒️ വിവർത്തനം : ജാസിം ബിൻ മുഹമ്മദ് -وفقه الله-

🔗 https://www.tg-me.com/ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്‌വകൾ/com.Bashuaibmal

📃 ഇതുമായി ബന്ധപ്പെട്ട ഫത്‌വകൾ:

🔗 https://www.tg-me.com/ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്‌വകൾ/com.Bashuaibmal/269


🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ :

🔗 https://www.tg-me.com/Bashuaib/6977

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
Please open Telegram to view this post
VIEW IN TELEGRAM


🌙 റമദാൻ സംബന്ധമായ ചില ഫത്‌വകൾ


📬 ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ -حفظه الله- ഫത്‌വകൾ:
════📓📘════📓📘 ══════

കഴിഞ്ഞ റമദാനിൽ നിന്ന് വീട്ടാനായി ബാക്കി ഉണ്ടായിരുന്ന നോമ്പ് ശേഷമുള്ള റമദാൻ വരേക്കും അലസത കാരണം ഒരുവൻ വീട്ടിയിട്ടില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്?


════📓📘════📓📘 ══════

📃റമദാൻ വന്നെത്തി എന്ന സന്തോഷ വാർത്ത

════📓📘════📓📘 ══════

📃 ⁩എല്ലാ ശൈത്വാന്മാരും റമദാനിൽ ചങ്ങലകളാൽ ബന്ധിക്കപ്പെടുമോ?

════📓📘════📓📘 ══════

📃 ⁩(പല്ലുതേക്കാൻ ഉപയോഗിക്കുന്ന) ടൂത്ത്പേസ്റ്റ് നോമ്പ് മുറിക്കുന്നവയിൽ പെട്ടതാണോ?

════📓📘════📓📘 ══════

📃 ⁩ഫജ്‌റിന് മു'അദ്ദിൻ ബാങ്ക് കൊടുത്തു തുടങ്ങിയാൽ കഴിക്കുന്നതും കുടിക്കുന്നതും അനുവദനീയമല്ല

════📓📘════📓📘 ══════
ആവി പിടിച്ചാൽ നോമ്പ് മുറിയുമോ?

════📓📘════📓📘 ══════

📃കഫം വിഴുങ്ങിയാൽ നോമ്പ് മുറിയുമോ

════📓📘════📓📘 ══════

📃 റമദാനിൽ പകൽസമയം(നോമ്പുകാരൻ ആയിരിക്കെ) ഹിജാമ ചെയ്യുന്നത് നോമ്പ്
മുറിക്കുമോ?


════📓📘════📓📘 ══════

📃 മറന്നുകൊണ്ട് കഴിക്കുകയോ കുടിക്കുകയോ ചെയ്താൽ നോമ്പ് മുറിയുകയില്ല

════📓📘════📓📘 ══════

📃 നിർബന്ധിതാവസ്ഥയിൽ ഭക്ഷണപാനീയങ്ങൾ (വായ്ക്ക് അകത്തോട്ട് ഇറക്കാതെ) രുചിച്ചു നോക്കുന്നതിലൂടെ നോമ്പ് മുറിയുകയില്ല

════📓📘════📓📘 ══════

📃 ഛർദ്ദിക്കുന്നവന്റെ നോമ്പ് മുറിയുമോ?

════📓📘════📓📘 ══════

📃 ⁩ഇൻസുലിൻ ഇഞ്ചക്ഷൻ കാരണം നോമ്പ് മുറിയുമോ?

════📓📘════📓📘 ══════

📃 ⁩കഴിഞ്ഞ റമദാനിൽ നിന്ന് വീട്ടാനായി ബാക്കി ഉണ്ടായിരുന്ന നോമ്പ് ശേഷമുള്ള റമദാൻ വരേക്കും അലസത കാരണം ഒരുവൻ വീട്ടിയിട്ടില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്?

════📓📘════📓📘 ══════

📃 ⁩നൊമ്പുതുറയുടെ മാനദണ്ഡം സൂര്യാസ്തമയം ആണ്, ബാങ്കല്ല

════📓📘════📓📘 ══════

📃 ⁩നോമ്പുതുറയുടെ നേരത്തുള്ള പ്രാർത്ഥനകൾ ഒന്നും സ്ഥിരപ്പെട്ടിട്ടില്ല

════📓📘════📓📘 ══════

📃 റമദാനിൽ ആർത്തവം തടയാനുള്ള ഗുളികകൾ ഉപയോഗിക്കുന്നത് അനുവദനീയമാണോ?

════📓📘════📓📘 ══════

📃 പകൽസമയം 21 മണിക്കൂറുകളോളം നീളുന്നയിടങ്ങളിൽ ഉള്ളവർ എങ്ങനെയാണ് നോമ്പ് നോൽക്കുക?

════📓📘════📓📘 ══════

📃 ⁩ദിവസം മുഴുവനും പകൽസമയം ആയുള്ള, രാത്രികൾ ഇല്ലാത്തയിടങ്ങളിൽ ഉള്ളവർ എങ്ങെനെയാണ് നോമ്പ് നോൽക്കുക?

════📓📘════📓📘 ══════

📃 മേഘാവൃതമായ ദിവസത്തിൽ സൂര്യൻ അസ്തമിച്ചെന്ന് കരുതി നോമ്പ് തുറന്നവന്റെ മേൽ ഖളാഅ്‌ ഉണ്ടോ?

════📓📘════📓📘 ══════

📃⁩ റമദാനിന്റെ പകലിൽ മൂക്കിലേക്ക് ഒഴിക്കുന്ന തുള്ളികൾ(Nose drops) ഉപയോഗിക്കുന്നതിന്റെ വിധി

════📓📘════📓📘 ══════

📃 ⁩നോമ്പ് നോൽക്കുവാൻ സാധിക്കാത്ത വ്യക്തി റമദാനിൽ തന്നെ ഫിദ്‌യ നൽകണമോ?

════📓📘════📓📘 ══════

📃 ⁩സ്ത്രീകൾക്ക് മസ്ജിദിൽ പോയി തറാവീഹ് നിസ്കരിക്കൽ അനുവദനീയമാണോ?

════📓📘════📓📘 ══════

📃 താറാവീഹ് നിസ്കാരത്തിൽ മുസ്ഹഫിലും മൊബൈൽഫോണിലും നോക്കി പാരായണം ചെയ്യല്‍

════📓📘════📓📘 ══════

📃 തറാവീഹ് നിസ്കാരത്തിൽ വിത്ർ നിസ്കരിച്ചതിന് ശേഷം ഇശാഅ്' യുടെ സുന്നത്ത് നിസ്കരിക്കുന്നതിനെ കുറിച്ച് എമിറേറ്റ്സിൽ നിന്നൊരു ചോദ്യം

════📓📘════📓📘 ══════

📃 ലൈലത്തുൽ ഖദ്ർ ഇരുപത്തി ഏഴിൻ്റെ രാത്രിയിൽ തന്നെ ആവണമെന്നില്ല

════📓📘════📓📘 ══════

📃 ലൈലത്തുൽ ഖദരിൻ്റെ പ്രതിഫലം ലഭിക്കാൻ രാത്രി മുഴുവനും നിസ്കരിക്കണമെന്നുണ്ടോ?

════📓📘════📓📘 ══════

📃 ഏതാണ് ആദ്യം നോൽക്കേണ്ടത്?ഖദ്വാഅ് വീട്ടാനുള്ള നോമ്പോ, അതോ ശവ്വാലിലെ ആറ് നോമ്പോ?

════📓📘════📓📘 ══════

📃 ശവ്വാലിലെ ആറ് നോമ്പുകൾ തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലും ആയി നോൽക്കാമോ

════📓📘════📓📘 ══════

📃 ശവ്വാലിലെ ആറ് നോമ്പുകൾ ദുൽ ഖ'അദയിൽ നോൽക്കാമോ?

════📓📘════📓📘 ══════


الحمد لله والصلاة والسلام على رسول الله، وأشهد أن لا إله إلا الله وأشهد أن محمدا عبده ورسوله

പ്രിയ സഹോദരങ്ങളെ,
ഏതൊരു ആരാധനാകർമ്മവും പ്രവർത്തിക്കുന്നതിന് മുൻപായികൊണ്ട് അതിന്റെ വിധിവിലക്കുകൾ പഠിച്ചിരിക്കൽ നമ്മുടെ ഏവരുടെയും മേൽ അനിവാര്യമാണ്.

അല്ലാഹുവിനോടുള്ള ഇഖ്‌ലാസിനോടൊപ്പം റസൂല്ലുല്ലാഹി ﷺ യുടെ സുന്നത്തിനോട് ചേർന്ന് വരുമ്പോൾ മാത്രമാണ് നമ്മുടെ കർമ്മങ്ങൾ സ്വീകരിക്കപ്പെടുകയും പൂർണമാകുകയും ചെയ്യുക.

ഇസ്ലാമിന്റെ മഹത്തായ കർമ്മങ്ങളിൽ ഒന്നായ ഉംറയുടെ രൂപവും വിധിവിലക്കുകളും വളരെ ലളിതമായ രീതിയിൽ വിശദീകരിച്ചുകൊണ്ട് അശ്ശെയ്ഖ് ഹസ്സൻ ബാശുഐബ് حَفِظَـﮧُ اللَّـﮧُ രചിച്ച
[അരിസാലത്തുൽ മുയസ്സറ ഫീ അഹ്കാമിൽ ഉംറ] എന്ന പുസ്തകത്തിന്റെ ദർസുകൾ ആണ് ഈ ചാനലിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത്. അത് എളുപ്പത്തിൽ കേട്ട് മനസ്സിലാക്കുവാനും, പ്രാവർത്തികമാക്കുവാനും അല്ലാഹു നമുക്ക് ഏവർക്കും തൗഫീഖ് നൽകുമാറാകട്ടെ.

✏️അബൂ റയ്യാൻ അബ്ദുല്ലാഹ്
- غَفَرَ اللَّـﮧُ لَـﮧُ وَهَدَى وَالِدَيْـﮧِ -


🖥 https://www.tg-me.com/ahkamulumrah
Please open Telegram to view this post
VIEW IN TELEGRAM


🍚 സകാത്തുൽ ഫിത്‌റുമായി ബന്ധപ്പെട്ടുള്ള ചില ഫത്‌വകൾ 🍚


📬 ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ -حفظه الله- ഫത്‌വകൾ:

════📓📘════📓📘 ══════

📃 സകാത്തുൽ ഫിത്ർ ആയി നൽകപ്പെടുന്ന ചില പ്രധാന അന്നങ്ങളുടെ അളവ്

════📓📘════📓📘 ══════

📃സകാത്തുൽ ഫിത്റിന്റെ അളവും നൽകപ്പെടുന്ന അന്നങ്ങളും

⁩════📓📘════📓📘 ══════

📃സകാത്തുൽ ഫിത്ർ നൽകുമ്പോൾ ഒരു സ്വാഅ് എന്നത്, അത് മുഴുവനും ഒരൊറ്റ ഗണത്തിൽ നിന്നായിരിക്കണം⁩

⁩════📓📘════📓📘 ══════

📃⁩സകാത്തുൽ ഫിത്ർ റമദാനിന്റെ ആദ്യദിവസങ്ങളിൽ വിതരണം ചെയ്യുന്നത് അനുവദനീയമാണോ?

⁩════📓📘════📓📘 ══════

📃‌⁩സകാത്തുൽ ഫിത്ർ വിതരണം ചെയ്യുന്നതിന് ഏറ്റവും ഉത്തമമായ സമയം ഏതാണ്?⁩

⁩════📓📘════📓📘 ══════

📃തനിക്ക് വേണ്ടി മറ്റൊരു രാജ്യത്ത് സകാത്തുൽ ഫിത്ർ നൽകുന്നതിനായി അവിടെ ഉള്ള ഒരുവനെ നിയോഗിക്കാമോ?

⁩════📓📘════📓📘 ══════

📃സക്കാത്തിന്റെ പണം പള്ളികൾക്ക് കൊടുക്കാമോ?

⁩════📓📘════📓📘 ══════

📃‌സകാത്തുൽ ഫിത്ർ പണമായിക്കൊണ്ട് നൽകൽ അനുവദനീയമാണോ?⁩

⁩════📓📘════📓📘 ══════

📃‌മസ്ജിദുകളുടെ പുറത്തു പെട്ടികൾ വെച്ച് സകാത്തുൽ ഫിത്ർ ശേഖരിക്കുന്നത് ഹിസ്ബികളുടെ രീതി

⁩════📓📘════📓📘 ══════

📃‌⁩ഇറച്ചി സകാത്തുൽ ഫിത്ർ ആയിക്കൊണ്ട് നൽകിയാൽ മതിയാകുന്നതാണോ?

⁩════📓📘════📓📘 ══════

📃ഒരു പാവപ്പെട്ടവൻ തനിക്ക് ലഭിച്ച സകാത്തുൽ ഫിത്റിൽ നിന്ന് സകാത്തുൽ ഫിത്ർ നൽകുന്നതിന്റെ വിധി

⁩════📓📘════📓📘 ══════

📃‌⁩വയറ്റിലുള്ള കുഞ്ഞിന്ന് വേണ്ടി സകാത്തുൽ ഫിത്ർ നൽകേണമോ?

⁩════📓📘════📓📘 ══════

📃‌⁩ബന്ധുക്കൾക്ക് സകാത്തുൽ ഫിത്ർ നൽകാമോ?⁩

⁩════📓📘════📓📘 ══════

#Zakat_الزكاة


◼️ഒരു ദിവസം മുന്നയോ അല്ലെങ്കിൽ വൈകിയോ റമദാൻ ആരംഭിച്ച നാട്ടിലേക്ക് യാത്രചെയ്താൽ.◼️

ശെയ്ഖ് ഹസൻ ബാശുഐബ്‌ حفظه الله യോട് ചോദിക്കപ്പെട്ടു:

ചോദ്യം:

ഒമാനിൽ നിന്ന് വന്ന കുറച്ചുപേരുണ്ട്, ഒമാനിൽ ആവട്ടെ അവർക്ക് ഒരു ദിവസം വൈകിയാണ് നോമ്പ് തുടങ്ങിയത് അപ്പോൾ അവർ ഒമാനിലുള്ളവരുടെ കൂടെയാണോ നോമ്പ് എടുക്കേണ്ടത് അതോ യമനിലുള്ള വരുടെ കൂടെയാണോ? (കാരണം യമനിൽ ഇരുപത്തി ഒമ്പതിന് മാസം കണ്ടാൽ ഒമാനിൽ നിന്ന് വന്നവർക്ക് ഇരുപത്തിയെട്ട് നോമ്പുകളെ കിട്ടുകയുള്ളു.)

അത് പോലെ ഒരു കൂട്ടം ആൾക്കാർ യമനിൽ നിന്ന് ഒമാനിലേക്കും പോയി, അവരും എന്താണ് ചെയ്യേണ്ടത്? (കാരണം ഒമാനിൽ മുപ്പത് നോമ്പ് പൂർത്തിയായാൽ അവർക്ക് മൊത്തം മുപ്പത്തിയൊന്ന് നോമ്പുകളാവും)

✉️ ഉത്തരം:

അവർ ഇപ്പോൾ ഏത് നാട്ടിലാണോ ആ നാടിന്റെ കൂടെ നോമ്പെടുത്തുക്കൊള്ളട്ടെ. ഇനി ഇരുപത്തി ഒമ്പത് പൂർത്തിയാക്കാത്ത പക്ഷം അവർ ഒരു ദിവസം നോറ്റു വീട്ടട്ടെ.

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

🗒️ വിവർത്തനം : ജാസിം ബിൻ മുഹമ്മദ് -وفقه الله-

🔗 https://www.tg-me.com/ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്‌വകൾ/com.Bashuaibmal

🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ :

🔗 http://www.tg-me.com/Bashuaib/7504

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
Please open Telegram to view this post
VIEW IN TELEGRAM


◼️ഈദ് നിസ്കാരത്തിൽ പ്രാരംഭ പ്രാർത്ഥന എപ്പോഴാണ് ചൊല്ലേണ്ടത്?◼️

ശെയ്ഖ് ഹസൻ ബാശുഐബ്‌ حفظه الله യോട് ചോദിക്കപ്പെട്ടു:

ചോദ്യം:

ഈദ് നിസ്കാരത്തിൽ പ്രാരംഭ പ്രാർത്ഥന എപ്പോഴാണ് ചൊല്ലേണ്ടത്? തക്ബീറത്തുൽ ഇഹ്‌റാമിന് ശേഷമാണോ അതോ ആദ്യത്തെ റക'അത്തിലുള്ള ഏഴ് തക്ബീറുകൾക്ക് ശേഷമാണോ?

✉️ ഉത്തരം:

തക്ബീറത്തുൽ ഇഹ്‌റാമിന് ശേഷം ഉടനെതന്നെ ചൊല്ലേണ്ടതാണ്.

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

🗒️ വിവർത്തനം : ജാസിം ബിൻ മുഹമ്മദ് -وفقه الله-

🔗 https://www.tg-me.com/ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്‌വകൾ/com.Bashuaibmal

🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ :

🔗 https://www.tg-me.com/Bashuaib/5268
Please open Telegram to view this post
VIEW IN TELEGRAM


◼️മുഅദ്ദിൻ ബാങ്ക് വിളിക്ക് ശേഷമാണോ അതൊ അതിന് മുമ്പായി കൊണ്ടാണോ നോമ്പ് തുറക്കേണ്ടത്? ◼️

ശെയ്ഖ് ഹസൻ ബാശുഐബ്‌ حفظه الله യോട് ചോദിക്കപ്പെട്ടു:

ചോദ്യം:

മുഅദ്ദിൻ ബാങ്ക് വിളിക്ക് ശേഷമാണോ അതൊ അതിന് മുമ്പായി കൊണ്ടാണോ നോമ്പ് തുറക്കേണ്ടത്?

✉️ ഉത്തരം:

അവൻ്റെ നോമ്പ്തുറ വൈകിയാലും ജനങ്ങൾക്ക് വേണ്ടി ബാങ്ക് വിളിക്കുന്നതിൽ തിടുക്കം കൂട്ടുന്നതാണ് ഉത്തമം.


••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

🗒️ വിവർത്തനം : ജാസിം ബിൻ മുഹമ്മദ് -وفقه الله-

🔗 https://www.tg-me.com/ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്‌വകൾ/com.Bashuaibmal

🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ :

🔗 https://www.tg-me.com/Bashuaib/7498
Please open Telegram to view this post
VIEW IN TELEGRAM


◼️ബിദ്അത്തുകാരുടെ മരണം:മുഹമ്മദ് ﷺ യുടെ ഉമ്മത്തിന് ആശ്വാസം◼️

ശെയ്ഖ് ഹസൻ ബാശുഐബ്‌ حفظه الله യോട് ചോദിക്കപ്പെട്ടു:

ചോദ്യം:

യാ ഷെയ്ഖ് അല്ലാഹു താങ്കളിൽ ബറക്കത്ത് ചെയ്യട്ടെ

സിന്താനി യുടെ മരണത്തില്‍ സന്തോഷിക്കാമോ?


✉️ ഉത്തരം:

സലമത് ബ്നു ശബീബ് رَحِمَـﮧُ اللَّـﮧُ പറഞ്ഞു : ഞാന്‍ അബ്ദു റസ്സാഖിൻ്റെ അടുത്തായിരുന്നു, അപ്പോള്‍ അബ്ദുല്‍ മജീദിന്റെ മരണവാര്‍ത്ത ഞങ്ങളിലേക്ക് എത്തുകയുണ്ടായി

അപ്പോൾ അദ്ദേഹം പറഞ്ഞു : "അബ്ദുല്‍ മജീദിൽ നിന്നും മുഹമ്മദ് ﷺ യുടെ ഉമ്മത്തിന് ആശ്വാസം നൽകിയ അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും"

[📚 سير أعلام النبلاء: 9/435]

മുർജിആ (എന്ന പിഴച്ച കക്ഷികളുടെ) നേതാക്കന്മാരിൽ പെട്ട അബ്ദുല്‍ മജീദ് ബ്നു അബീ റവാദ് മരിച്ചപ്പോളാണ് ഇങ്ങനെ പറഞ്ഞത്

എങ്കില്‍ നമ്മള്‍ ഇങ്ങനെ പറയുന്നു : "അബ്ദുല്‍ മജീദ് സിന്ദാനിയിൽ നിന്നും മുഹമ്മദ് ﷺ യുടെ ഉമ്മത്തിന് ആശ്വാസം നൽകിയ അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും"

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••

🗒️ വിവർത്തനം : സഅ്ദ് ബ്നു ഉമർ -وفقه الله-

🔗 https://www.tg-me.com/ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്‌വകൾ/com.Bashuaibmal

🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ :

🔗 https://www.tg-me.com/Bashuaib/7534

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
Please open Telegram to view this post
VIEW IN TELEGRAM


◼️ഫ്രീമേസൻറി◼️

ശെയ്ഖ് ഹസൻ ബാശുഐബ്‌ حفظه الله യോട് ചോദിക്കപ്പെട്ടു:

#⃣ ചോദ്യം:

എന്താണ് ഫ്രീമേസൻറി (Freemasonry)?

✉️ ഉത്തരം:

അത് രഹസ്യമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര തലത്തിലുള്ള ഒരു ജൂത-സംഘടനയാണ്. ഇസ്ലാമിനെ നശിപ്പിക്കലും സർവ്വ നൻമകൾക്കെതിരെ പോരാടലുമാണ് ആ സംഘടനയുടെ ലക്ഷ്യം.

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••

🗒️ വിവർത്തനം : ജാസിം ബിൻ മുഹമ്മദ്-وفقه الله-

🔗 https://www.tg-me.com/ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്‌വകൾ/com.Bashuaibmal

🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ :

🔗 https://www.tg-me.com/Bashuaib/7293

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
Please open Telegram to view this post
VIEW IN TELEGRAM


◼️സുത്രയുടെ (മറയുടെ) വിധിവിലക്കുകൾ മസ്ജിദുൽ ഹറാമിലും മറ്റുള്ള മസ്ജിദുകളിലും ഒന്ന് തന്നെയാണോ?◼️

ശെയ്ഖ് ഹസൻ ബാശുഐബ്‌ حفظه الله യോട് ചോദിക്കപ്പെട്ടു:

ചോദ്യം:

ഹറമിൽ നിസ്കരിക്കുന്നവന്റെ മുന്നിലൂടെ ഒരു സ്ത്രീ കടന്നുപോകുന്ന കാര്യത്തിലുള്ള വിധിയെന്താണ്?
(അഥവാ; മറ്റു സ്ഥലങ്ങളിൽ ഉള്ളത് പോലെ ഹറമിലും സ്ത്രീ മുന്നിലൂടെ കടന്നു പോയാൽ നിസ്കാരം മുറിയുമോ?)

✉️ ഉത്തരം:

ശരിയായ അഭിപ്രായപ്രകാരം സുത്രയുടെ (മറയുടെ) വിധിവിലക്കുകൾ മസ്ജിദുൽ ഹറാമിലും മറ്റുള്ള മസ്ജിദുകളിലും ഒന്ന് തന്നെയാണ്.

ഇമാം ശാഫി'ഈയുടെ മദ്ഹബും, ഇമാം അഹ്മദിൽ നിന്നുള്ള ഒരു ഉദ്ധരണിയും, അതുപോലെ മറ്റു ചില പണ്ഡിതൻമാരുടെ അഭിപ്രായവും ഇത് തന്നെയാണ്.

ശൈഖ് ഇബ്നു ഉഥൈമീൻ -رحمه الله - പറഞ്ഞു:

ശരിയായ അഭിപ്രായപ്രകാരം മറയുടെ വിഷയത്തിൽ മസ്ജിദുൽ ഹറാമിലും മറ്റു മസ്ജിദുകളിലും യാതൊരു വ്യത്യാസവുമില്ല, കാരണം (ആ വിഷയത്തിലുള്ള) പ്രമാണങ്ങൾ പൊതുവായവയാണ്, ചിലയിടങ്ങളെ മറ്റു ചിലതിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഒന്നും തന്നെ അതിലില്ല.
അത് കൊണ്ടാണ് അൽ ഇമാം ബുഖാരി -رحمه الله- സ്വഹീഹുൽ ബുഖാരിയിൽ ഈ വിഷയത്തിൽ 'മക്കയിലും മറ്റു സ്ഥലങ്ങളിലുമുള്ള മറ' എന്ന പേരിൽ ഒരു അദ്ധ്യായം കൊടുക്കുകയും, (എല്ലാ ഇടങ്ങളിലും അത് ഒന്നുതന്നെയാണെന്ന്)പൊതുവായ പ്രമാണങ്ങൾ മുഖേന തെളിവ് നിരത്തുകയും ചെയ്തത്.

[📚مجموع فتاويه (13/322)]

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
നിസ്കരിക്കുന്ന വ്യക്തിയുടെയും അവൻ നിസ്കരിക്കാനായി സ്വീകരിച്ച സുത്രയുടെയും ഇടയിൽകൂടെ പ്രായപൂർത്തിയായ പെൺകുട്ടി കടന്ന് പോകുന്ന കാര്യമാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
പ്രായപൂർത്തിയായ പെൺകുട്ടി, കഴുത, കറുത്ത നിറമുള്ള നായ എന്നിവ നിസ്കരിക്കുന്ന ഒരു വ്യക്തി സ്വീകരിച്ച സുത്രയുടെ പിന്നിലൂടെ(അയാൾക്കും സുത്രയ്ക്കും ഇടയിലായി) കടന്നുപോയാൽ അയാളുടെ നിസ്കാരം മുറിയുന്നതാണ് എന്ന് ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം (📚മുസ്ലിം 511).

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••

🗒️ വിവർത്തനം : ജാസിം ബിൻ മുഹമ്മദ്-وفقه الله-

🔗 https://www.tg-me.com/ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്‌വകൾ/com.Bashuaibmal

🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ :

🔗 https://www.tg-me.com/Bashuaib/5747

••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
Please open Telegram to view this post
VIEW IN TELEGRAM


🥩 ഉദ്ഹിയത്ത് സംബന്ധിച്ചുള്ള ചില ഫത്‌വകൾ.

📬ശെയ്ഖ് ഹസൻ ബാശുഐബ്‌ حفظه الله യുടെ ഫത്‌വകൾ :

════📓📘════📓📘 ══════

🗒ഉദ്ഹിയ്യത്ത് അറക്കുന്നതിൻ്റെ വിധി

════📓📘════📓📘 ══════

🗒 ഉദ്ഹിയത്ത് അറക്കപ്പെടാവുന്ന മൃഗങ്ങളും അവയുടെ വയസ്സും.

════📓📘════📓📘 ══════

🗒എപ്പോഴാണ് ഉദ്ഹിയത്ത് അറക്കുന്ന വ്യക്തിക്ക് തന്റെ നഖവും മുടിയും വെട്ടുന്നത് നിഷിദ്ധമാവുന്നത്?

════📓📘════📓📘 ══════

🗒ബലി മൃഗത്തിന്റെ ഉടമസ്ഥനാകുന്നു അത് അറക്കുന്നത് വരെ നഖവും മുടിയും വെട്ടുന്നത് ഉപേക്ഷിക്കേണ്ടത്

════📓📘════📓📘 ══════

🗒ഉദ്ഹിയ്യത്ത് അറക്കുന്നത് അയ്യാമുത്തശ്രീഖിൻ്റെ അവസാന ദിവസം വരെ നീണ്ടു പോയാൽ

════📓📘════📓📘 ══════

🗒ഉദ്ഹിയ്യത്ത് അറുക്കണോ അതോ കടം വീട്ടണോ?

════📓📘════📓📘 ══════

🗒ഉദ്ഹിയ്യത്ത് അറുക്കാൻ ഏൽപ്പിക്കപ്പെട്ടയാൾ മുടിയും നഖവും വെട്ടാതിരിക്കണോ?

════📓📘════📓📘 ══════
2024/06/20 23:46:24
Back to Top
HTML Embed Code: